Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spreading In The US

America

യു​എ​സി​ൽ പാ​ര​സൈ​റ്റ് ബാ​ധ പ​ട​രു​ന്നു; പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴു​കി വൃ​ത്തി​യാക്കി ഉപയോഗിക്കണമെന്ന്​ വൈ​റ്റ് ഹൗ​സ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന പാ​ര​സൈ​റ്റ് (പ​രാ​ദ ജീ​വി) ബാ​ധ​യെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി. 'സൈ​ക്ലോ​സ്പോ​റി​യാ​സി​സ്' എ​ന്ന ഈ ​രോ​ഗ​ബാ​ധ ഇ​തി​ന​കം നാ​നൂ​റി​ല​ധി​കം പേർക്കാണ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ മ​ലി​ന​മാ​യ ഭ​ക്ഷ്യ​വ​സ്തു ഏ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സി​ഡി​സി , എ​ഫ്ഡി​എ എ​ന്നീ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി കാ​രോ​ലി​ൻ ലീ​വി​റ്റ് അ​റി​യി​ച്ചു.

മി​ഷി​ഗ​ൺ, ഒ​ഹാ​യോ, കെ​ന്റ​ക്കി, വെ​സ്റ്റ് വി​ർ​ജീ​നി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​വ​ർ നി​ര​വ​ധി​യു​ള്ള​തി​നാ​ൽ യ​ഥാ​ർ​ഥ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തി​ലും കൂ​ടു​ത​ലാ​യി​രി​ക്കാ​മെ​ന്ന് സി​ഡി​സി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം രോ​ഗ​ബാ​ധ​ക​ൾ ഇ​ല​ക്ക​റി​ക​ൾ, പ​ച്ച​മ​രു​ന്നു​ക​ൾ, ബെ​റി പ​ഴ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ​ട​രാ​റു​ള്ള​ത്. മേ​യ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ വ​ൻ​തോ​തി​ൽ വ​ർ​ധിച്ച​ത്.

ക​ടു​ത്ത വ​യ​റി​ള​ക്കം, ക​ഠി​ന​മാ​യ ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റു​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ചി​കി​ത്സ തേ​ട​ണ​മെ​ന്നും, പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് മു​ൻ​പ് ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചു.

Latest News

Corehub Up